KeralaLatest News

കോട്ടയത്ത് വിവാഹിതനായ അധ്യാപകനും ഭര്‍തൃമതിയായ യുവതിയും ഒളിച്ചോടി

കോട്ടയം: കോട്ടയത്ത് വിവാഹിതനായ അധ്യാപകനും ഭര്‍തൃമതിയായ യുവതിയും ഒളിച്ചോടി. പ്രമുഖ കോളേജിലെ വിവാഹിതനായ അധ്യാപകനെയും എറണാകുളം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിയുമാണ് വ്യാഴായ്ച ഒളിച്ചോടിയത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വിവരം ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

Also Read : ബേക്കറി ജീവനക്കാരനോടൊപ്പം വ്യോമയാന വിദ്യാര്‍ത്ഥിനി ഒളിച്ചോടി

തുടര്‍ന്ന് അവര്‍ക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇരുവരും അടിമാലിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് അടിമാലിയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button