
നീലേശ്വരം: വ്യോമയാന വിദ്യാര്‍ത്ഥിനി ബേക്കറി ജീവനക്കാരനോടൊപ്പം ഒളിച്ചോടി. മടിക്കൈ കാലിച്ചാംപൊതിയിൽ സ്വദേശിയായ 20 വയസുള്ള യുവതി പാലക്കാട് അഗളി സ്വദേശിയായ യുവാവിനൊപ്പമാണ് നാടുവിട്ടത്.
കഴിഞ്ഞ ദിവസം പയ്യന്നൂരിലെ കോളേജിലേക്ക് പോയ പെൺകുട്ടി തിരികെ എത്താൻ വൈകിയതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചിരുന്നു. ബന്ധുവീടുകളിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
Read also:നാല് നടിമാർ ‘അമ്മ’യെ കൈവിട്ടു
ഇരുവരുടെയും മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പോലീസ് അന്വേഷണത്തിൽനിന്നാണ് പെൺകുട്ടി ഒളിച്ചോടി പോയതാണെന്ന് കണ്ടെത്തിയത് . ഫേസ്ബുക്കിലൂടെയാണ് ഇവര്‍ തമ്മില്‍ പരിചയത്തിലായത്. അഗളിയില്‍ വെച്ച് ഇവര്‍ വിവാഹിതരായെന്നാണ് പോലീസിന് ലഭിച്ച വിവരം.
Post Your Comments