അഗര്‍ത്തല: വീണ്ടും വിവാദ പ്രസ്ഥാവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ത്രിപുരയിലടക്കം നടന്ന ആള്‍കൂട്ട കൊലപാതകത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിനാണ് ബിപ്ലബ് വിവാദ മറുപടി നല്‍കിയത്. ഇപ്പോള്‍ ത്രിപുരയിലെങ്ങും ആഹ്ലാദത്തിരമാലകളാണ്. നിങ്ങള്‍ക്കും ആ സന്തോഷം ആസ്വദിക്കാം. ഞാനെത്രമാത്രം സന്തോഷവാനാണെന്ന് എന്റെ മുഖത്തേക്ക് നോക്കൂ.
Also Read : ത്രിപുരയില്‍ വന്‍ പരിഷ്കരണവുമായി ബിപ്ലബ് ദേവ്
ഇത് ജനങ്ങളുടെ സര്‍ക്കാറാണ് എന്നുമായിരുന്നു ബിപ്ലബിന്റെ പ്രതികരണം. അഗര്‍ത്തലയിലെ വിമാനത്താവളത്തിന്റെ പേര് മാറ്റിയ ചടങ്ങില്‍ പങ്കെടുക്കവെയാണ് പരാമര്‍ശം. കഴിഞ്ഞദിവസം ത്രിപുരയിലുണ്ടായ ആള്‍കൂട്ട ആക്രമണങ്ങളില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അതിനെ കുറിച്ച് മറ്റൊന്നും മന്ത്രി പറഞ്ഞിട്ടില്ല.
Post Your Comments