മലയാളത്തിന്റെ പ്രിയ ഗായിക മഞ്ജരി വിവാഹത്തിന് ശേഷം മുംബൈയില്‍ താമസമാക്കിയിരിക്കുകയാണ് .കഴിഞ്ഞ ദിവസം മഞ്ജരിയെ കാണാന്‍ മലയാള സിനിമാ ലോകത്ത് നിന്നും രണ്ട് അതിഥികള്‍ മുംബൈയില്‍ എത്തി. മറ്റാരുമല്ല ദിലീപും കാവ്യാ മാധവനും ആയിരുന്നു അത്.തന്നെ കാണാന്‍ മുംബൈയിലെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മഞ്ജരിയുടെ ചിത്രം ഇതോടെ വൈറലാകുകയും ചെയ്തു.
‘ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ മുംബൈയില്‍ വന്നതില്‍ ഒരുപാട് സന്തോഷം..വേഗം തിരിച്ചു വരൂ..’എന്ന കുറിപ്പോടെയാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മഞ്ജരി കുറിച്ചത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ജയില്‍ മോചിതനായ ശേഷം ദിലീപും കാവ്യയും ഒന്നിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് വളരെ കുറവായിരുന്നു.
എന്നാല്‍ ഈയിടെ ഒരു വിവാഹ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത ദിലീപിന്റേയും കാവ്യയുടെയും മകള്‍ മീനാക്ഷിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു.
മഞ്ജരിയുടെ പോസ്റ്റ് കാണാം:
Post Your Comments