കൊല്ലം: അധ്യാപിക തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് വിശദീകരണം ഏവരെയും ഞെട്ടിക്കുന്നത്. മരിച്ച അധ്യാപിക സിനിക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന മാനസിക പ്രശ്നത്തിന് സിനി ചികിത്സയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ സിനിയുടെ കാമുകന് വിഷ്ണുവിനെ പ്രതി ചേര്‍ക്കാതെ വിട്ടയച്ചു. വിഷ്ണുവുമായി വഴക്കിട്ട ശേഷമായിരുന്നു 46കാരിയായ സിനി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
read also: അധ്യാപിക വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം നീളുന്നത് ആ യുവാവിലേക്ക്
അമിതമായുണ്ടാകുന്ന വികാരത്തെ നിയന്ത്രിക്കാനാവാതെ വൈകാരികസ്ഥിരത നഷ്ടപ്പെടുന്ന മാനസികവൈകല്യമാണ് ബോര്‍ഡര്‍ലൈന്‍ പഴ്സണാലിറ്റി ഡിസോഡര്‍ എന്ന മാനസികരോഗം. ഇമോഷണലി അണ്സ്റ്റേബിള് പഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്നും ഈ രോഗം അറിയപ്പെടുന്നു.
സിനി മാനസികരോഗത്തിനു ചികിത്സതേടിയിരുന്നതായി വിഷ്ണു പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ച വീട്ടിലെത്തിയ ശേഷം മടങ്ങി പോകാന്‍ തന്നെ സിനി അനുവദിച്ചില്ല. തുടര്‍ന്ന് അക്രാമാസക്തയായി തന്നെ ഉപദ്രവിച്ചു. നിലവിളിച്ചുകൊണ്ട് താന്‍ പുറത്തേക്ക് ഓടിയെന്നും വിഷ്ണു പറഞ്ഞിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരോട് വിഷ്ണു ഇക്കാര്യം പറഞ്ഞു. ഈ സമയം സിനി വീട്ടിനകത്തു കയറി വാതില്‍ അടച്ചിരുന്നു. നാട്ടുകാര്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വാതില്‍ ചവിട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ സിനിയെ കണ്ടെത്തിയത്.
Post Your Comments