പനമരം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വാകേരി മൂടക്കൊല്ലി ആനകുഴിയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ട് കെട്ടിടത്തിനുള്ളിലാണ് 25ളം വവ്വാലുകളെ ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവയെ കുഴിച്ചു മൂടി. വവ്വാലുകള്‍ ചത്തൊടുങ്ങിയതിന്റെ കാരണം പോലും അന്വേഷിക്കാതെ ഒരു പരിശോധനയും നടത്താതെ വവ്വാലുകളെ അവിടെ തന്നെ കുഴിച്ചുമൂടിയതില്‍ നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. മൂടക്കൊല്ലി ആനകുഴി വനാതിര്‍ത്തിയില്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച കെട്ടിടത്തിന്റെ കോണിയുടെ ഇരുണ്ട മുറിക്കുള്ളിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടത്തോടെ വവ്വാലുകള്‍ ചത്തത് എന്ത് കാരണത്താലാണന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഈ കെട്ടിടത്തിനുള്ളില്‍ ഇനിയും അഞ്ചോളം വവ്വാലുകള്‍ തൂങ്ങി കിടപ്പുണ്ട്. ഇവയും ഏത് സമയവും ചത്ത് വീഴാം എന്ന അവസ്ഥയിലാണ്.
Read also : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് തടവു ശിക്ഷ
വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ചത്ത വവ്വാലുകളെ അണുവിമുക്തമാക്കിയതിന് ശേഷം അവിടെ തന്നെ കുഴിച്ചുമൂടിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. പരിശോധന നടത്താന്‍ സാമ്പിളുകള്‍ പോലും എടുത്തിട്ടില്ലന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിപ്പ വൈറസ് ബാധ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലങ്കിലും നിപ്പ വൈറസ് പരത്തിയത് വവ്വാലുകള്‍ ആണന്ന തെളിയിക്കപെട്ടതിന് ശേഷമാണ് മുടക്കൊല്ലിയില്‍ ഇത്തരത്തില്‍ കുട്ടത്തോടെ ചത്ത് വീണത്. അവശേഷിക്കുന്ന വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയച്ച് ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments