കോട്ടയം: ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന് ആദരം അര്‍പ്പിച്ച് കെ.എസ്.യു. തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ മുഖചിത്രം മാറ്റിയാണ് കെ.എസ്.യു ആദരം അര്‍പ്പിച്ചത്. ഇതിനൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. ഏവരുചടെയും ഹൃദയം തകര്‍ക്കുന്ന കുറിപ്പ് എന്ന് തന്നെ അതിനെ പറയാം. അഭിമന്യു എന്ന പച്ചയായ മനുഷ്യനെ കുറിച്ചായിരുന്നു അത്.
read also: അഭിമന്യുവിന്റെ കൊലപാതകം; പ്രതികള്‍ എവിടെയെന്ന് സൂചന ലഭിച്ചു
കോളജില്‍ എസ്എഫ്ഐ എന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് അവന് തികഞ്ഞ ആദരവ് കാണിച്ചിരുന്നുവെന്നും കെഎസ്യുവിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് കോളജ് ക്യാമ്പസില്‍ ഒരു ചെറിയ അടി പോലും ഉണ്ടായിട്ടില്ല. ഒരു പക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ പ്രസന്‍സ് ആയിരിക്കും ഈ ക്യാമ്പസില്‍ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചതെന്നും കുറിപ്പില്‍ പറയുന്നു.
കെഎസ്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
കോളേജില്‍ നിലവിലുള്ള എല്ലാ പാര്‍ട്ടിക്കാരെയും ഞാന്‍ മത്സരത്തിനു ക്ഷണിച്ചിരുന്നു. എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു. അന്ന് ആദ്യം എത്തിയത് അവനായിരുന്നു.
‘ അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ….ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ’ ! ഉള്ളില്‍ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. കെഎസ്യുക്കാര് നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു എസ്എഫ്ഐക്കാരന്… അവന്റെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.
അത്രമേല്‍ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒന്നര വര്‍ഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസില്‍ ഇണ്ടായിട്ടില്ല. ഒരു പക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ പ്രസന്‍സ് ആയിരിക്കും ഈ ക്യാമ്പസില്‍ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്.
വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകി വരുന്ന പ്രസ്താനങ്ങളെ നമ്മള് മഹാരാജാസുകാര്‍ക്ക് കീറി മുറിക്കാം. ഇവിടം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം നമ്മുക്ക് മുന്നോട്ട് വെക്കാം. പരസ്പരം തോളില്‍ കയ്യിട്ടുകൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ രാഷ്ട്രീയം പറയാം.
ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാന്‍ പാടില്ല. അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം, മഹാരാജാസിനെ ആ പഴയ മഹാരാജാസാക്കി നമുക്ക് മാറ്റാം !
Post Your Comments