Latest NewsKerala

കുമ്പസാര രഹസ്യം വൈദികന്‍ മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തി : മാനഹാനിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു: സംഭവം അന്വേഷണത്തിന്

കോട്ടയം: ക്രൈസ്തവര്‍ക്കിടയിലുള്ള കുമ്പസാരം തലവേദനയാകുന്നു. കുമ്പസാര രഹസ്യം വൈദികന്‍ മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവമാണ് ഇപ്പോള്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. 2015 ഒക്ടോബര്‍ 21നാണ് സംഭവം ഉണ്ടായത്. കുമ്പസാരിച്ച യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് നാലു വൈദികര്‍ പീഡിപ്പിച്ച സംഭവം പുറത്തായതിന് പിന്നാലെയാണ് സഭാനേതൃത്വം പൂഴ്ത്തിവച്ച ഈ കേസ് മൂന്നു വര്‍ഷത്തിനുശേഷം ഇപ്പോള്‍ പുറത്തുവരുന്നത്.

യുവതി കുമ്പസാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വികാരി മറ്റൊരു സ്ത്രീയോട് പറയുകയായിരുന്നു. തുടര്‍ന്ന് പള്ളികമ്മിറ്റിയില്‍ ഈ സ്ത്രീ പരസ്യമായി കുമ്പസാരിച്ച യുവതിയെ ആക്ഷേപിച്ചു. ഇതോടെ മാനസികമായി തളര്‍ന്ന യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.കുമ്പസാരിപ്പിച്ച വൈദികന്റെയും സ്ത്രീയുടെയും പേരു പറയുന്ന ആത്മഹത്യാക്കുറിപ്പും എഴുതിവെച്ചിരുന്നു.

read also : അവധിക്കാലം ചെലവഴിക്കുന്നതിനാണോ അങ്ങ് അമേരിക്കയിലേയ്ക്ക് പോകുന്നത് ? മുഖ്യമന്ത്രിയോട് ചോദ്യശരങ്ങള്‍ തൊടുത്ത് വിട്ട് ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടവകാംഗം സഭാനേതൃത്വത്തിന് പരാതി നല്കിയിരുന്നു. എന്നാല്‍ സഭാനേതൃത്വം ഈ സംഭവം നിസാരവത്ക്കരിക്കുകയായിരുന്നു. അതേസമയം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈദികന് പങ്കുള്ളതായി അറിഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും ആക്ഷേപം പരിശോധിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ.എം.ഒ.ജോണ്‍ വ്യക്തമാക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button