ലോകത്തെ ഏറെ ഭീതിയിലാക്കിയ എബോള വൈറസിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഗവേഷകര്‍. 1976 ലാണ് ആദ്യമായി എബോള റിപ്പോര്‍ട്ട് ചെയ്തത്.
ശാരീരിക ബന്ധത്തിലൂടെയും എബോള പകരാമെന്ന സൂചനയാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്നത്. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണത്തില്‍ ഇത് തെളിഞ്ഞു. പുരുഷന്മാരുടെ ബീജത്തിലൂടെ എബോള പകരാമെന്നാണ് കണ്ടെത്തല്‍. ബീജത്തിലെ amyloid fibrils എന്ന പ്രോട്ടീന്‍ എബോള വൈറസിന് കവചമായി നില്‍ക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
രണ്ടു വര്‍ഷത്തിന് മേല്‍ പുരുഷ സ്രവത്തില്‍ വൈറസിന് ജീവിക്കാന്‍ സാധിക്കുമെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഇത് പകരാനുള്ള സാധ്യത കൂടുതലാണെന്നുമാണ് പഠനത്തില്‍ തെളിഞ്ഞത്. ഘാനയില്‍ അടുത്തിടെ എബോള വൈറസ് പടര്‍ന്നിരുന്നു. ഇത് ലൈംഗിക ബന്ധത്തിലൂടെയാണ് പകര്‍ന്നതെന്ന വാര്‍ത്തകളും ഇതോടൊപ്പം വന്നിരുന്നു.
Post Your Comments