റിയാദ് : സൗദിയിൽ പ്രവാസി ജോലിക്കാരി 11 വയസുകാരിയോട് ചെയ്തത് കൊടും ക്രൂരത. കഴിഞ്ഞ ബുധനാഴ്ച സൗദി സ്വദേശിയായ നവാല്‍ എന്ന പെണ്‍കുട്ടിയെ എത്യോപ്യക്കാരിയായ വീട്ടു ജോലിക്കാരി കുത്തി കൊലപ്പെടുത്തി. ആക്രമണത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പതിനാലുകാരനായ സഹോദരന് ജോലിക്കാരിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
മാതാവ് മക്കളെ വീട്ടിലാക്കി ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. വേലക്കാരി ആക്രമിക്കാന്‍ വരുന്നതു കണ്ട കുട്ടികള്‍ റൂമില്‍ കയറി ഒളിച്ചെങ്കിലും പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി. സഹോദരിയെ വേലക്കാരി ആക്രമിക്കുന്നത് സഹോദരന് മാതാവിനെ ഫോണില്‍ വിളിച്ചറിയിച്ചു. അമ്മ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.
also read : രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി
Post Your Comments