കാസര്‍ഗോഡ്: കേരളത്തിൽനിന്നും ഐ എസ്സിലേക്ക് ചേർന്നവർക്കെതിരെ കർശന നടപടിയുമായി എന്‍.ഐ.എ പ്രത്യേക കോടതി. ഇത്തരക്കാരുടെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാൻ റവന്യു അധികൃതർക്ക് കോടതി നിർദ്ദേശം നൽകി. സംഘത്തിലെ പ്രധാനിയായ അബ്ദുള്‍ റാഷിദിന്റെ സ്വത്തുവിവരങ്ങൾ അറിയിക്കാനായി എന്‍.ഐ.എ പ്രത്യേക കോടതി റവന്യു വകുപ്പിന് നോട്ടീസ് നൽകി.
സി.ആര്‍.പി.സി 81,82,83 പ്രകാരമാണ് നടപടിയെടുക്കുന്നത്. ആഗസ്റ്റ് 13 ന് അബ്ദുല്‍ റാഷിദ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. വില്ലേജ് ഓഫിസിലും,അബ്ദുല്‍ റാഷിദിന്റെ വസതിയിലും ഉത്തരവ് പതിച്ചിട്ടുണ്ട്. പടന്നയില പീസ് സ്‌ക്കൂള്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്നു അബ്ദുല്‍ റാഷിദ്.
Read also:ആള്‍ദൈവം തടങ്കലിലാക്കിയ 68 പെൺകുട്ടികളെ മോചിപ്പിച്ചു
2016 മെയ് ,ജൂണ്‍ മാസങ്ങളിലായാണ് സംഘങ്ങള്‍ ഐ എസ്സിൽ പങ്കാളികളാകുന്നത്. ഇവരില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും നേരത്തെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.ഐ എസ്സിന്‍ ചേർന്നിട്ടുള്ള മലയാളികൾക്ക് നാട്ടിൽ കോടികണക്കിന് സ്വത്തുള്ളതായി കോടതി കണ്ടെത്തിയിരുന്നു.
Post Your Comments