കൊല്ലം: ഫെയ്സ് ബുക്ക് കാമുകനെ വിളിച്ചുവരുത്തി അദ്ധ്യാപിക ക്രൂരമായ പീഡനം നടത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവം ബോര്‍ഡര്‍ പേഴാസണാലിറ്റി എന്ന രോഗം മൂലമെന്ന് ഡോക്ടർ. മൂന്ന് ദിവസംമുന്‍പ് തൂങ്ങിമരിച്ച കൊല്ലം ബോയ്സ് ഹൈസ്‌ക്കൂളിലെ അദ്ധ്യാപികയും അയത്തില്‍ ഗോപാലശേരി ജിവി നഗര്‍ ഗുരുലീലയില്‍ സാജന്റെ ഭാര്യ സിനി (46) ഈ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മലപ്പുറം സ്വദേശിയായ ബിടെക്കുകാരനെതിരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇനി കേസൊന്നും എടുക്കില്ല. സിനിയുടെ വീട്ടില്‍ നിന്നും രാവിലെയോടെയാണ് നാട്ടുകാര്‍ യുവാവിന്‍റെ നിലവിളി കേട്ടത്. യുവാവ് അലറി കരഞ്ഞ് സിനിയുടെ വീടിന് മുന്‍പിലെ റോഡിലേക്ക് ഓടുകയായിരുന്നു. രക്ഷിക്കണേയെന്ന് അലമുറയിട്ട് കരഞ്ഞ യുവാവിന്‍റെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. ഇയാളുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ട പാടുകള്‍ ഉണ്ടായിരുന്നു. കൂടാതെ രക്തവും ഒഴുകുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകാർ സിനിയെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോൾ സിനി മുറിയില്‍ കയറി വാതിലടച്ചു. പോലീസും നാട്ടുകാരും വാതിലില്‍ തട്ടി വിളിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തല്ലി പൊളിച്ചപ്പോഴാണ് സിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവാവിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ശനിയാഴ്ച രാത്രിയിലാണ് താന്‍ അധ്യാപികയുടെ വീട്ടില്‍ എത്തിയതെന്നാണ്.
ഇവിടെ വെച്ച് ഇയാൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നു. സ്വന്തം വികാരത്തെ വരുതിയിലാക്കാന്‍ സാധിക്കാതെ വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന മാനസിക വൈകല്യമാണ് ബോര്‍ഡര്‍ പേഴ്സണാലിറ്റി. ഇമോഷണലി അണ്‍സ്റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്ന രോഗമാണിത്. അപകടകരമായ ലൈംഗിക സ്വഭാവങ്ങള്‍, ആത്മഹത്യാശ്രമങ്ങള്‍, സ്വയം പരുക്കേല്‍പ്പിക്കുന്നതിനുള്ള ശ്രമം, ഭീഷണി, വഴക്കടിക്കല്‍, പൊട്ടിത്തെറി,തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാറുണ്ട്.
കൂടാതെ എടുത്തുചാട്ടം മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന രീതിയില്‍ മനോനിലയിലുണ്ടാവുന്ന മാറ്റം. വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍ ചെറിയ പ്രശ്‌നങ്ങളെക്കുറിച്ചു പോലും അനാവശ്യമായ ഉത്കണ്ഠയും പിരിമുറുക്കവും വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, എളുപ്പം മനസ്സുമാറുന്ന സ്വഭാവം ഭക്ഷണശീലങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഉപേക്ഷിക്കപ്പെടും വേര്‍പെടും അല്ലെങ്കില്‍ തിരസ്‌കരിക്കപ്പെടും എന്നുള്ള ഭയം. മനോവിഭ്രാന്തി പ്രദര്‍ശിപ്പിക്കല്‍ എന്നതൊക്കെയാണ് ഇവയുടെ ലക്ഷണങ്ങള്‍.
ഈ ലക്ഷണങ്ങള്‍ എല്ലാം സിനിക്ക് ഉണ്ടായിരുന്നതായി കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 30 ന് മലപ്പുറത്ത് നിന്നും വിളിച്ചു വരുത്തിയ കാമുകനെ രതി വൈകൃതത്തിന് ഇരയാക്കിയതും ഈ രോഗം മൂലമെന്നാണ് പൊലീസ് നിഗമനം. സിനിയുമായി ഇയാള്‍ ഏറെ മാനസിക അടുപ്പത്തിലായിരുന്നു. ബാഡൂ എന്ന ആപ്ലിക്കേഷനില്‍ ആരംഭിച്ച പരിചയം അടുപ്പമായും സൗഹൃദമായും പിന്നെ പ്രണയമായും മാറുകയായിരുന്നു. ഭര്‍ത്താവ് ഗല്‍ഫില്‍ ആയിരുന്നതിനാല്‍ സിനിയും മകളും മാത്രമാണ് കൊല്ലത്തെ വീട്ടില്‍ താമസിച്ചിരുന്നത്.
സമയം കിട്ടുമ്പോള്‍ യുവാവ് ഇടയ്ക്ക് കൊല്ലത്ത് വന്നിരുന്നു. യുവാവിനെ കാണാന്‍ സിനി കോഴിക്കോട്ടേക്കും എത്തിയിരുന്നു. അവിടെ നിന്നും അവര്‍ വയനാട് ,ഊട്ടി എന്നിവിടങ്ങളിലെക്ക് ഒരുമിച്ച് യാത്രചെയ്തു. കൂടുതല്‍ കാണും തോറും സിനി ഇയാളോട് കൂടുതല്‍ അടുത്തു. പിണക്കമുണ്ടാകുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ സിനിയുടെ പെരുമാറ്റം മറ്റോരാളെ പൊലെ ആയിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ യുവാവിനെ ദേഹോദ്രപം ഏല്‍പ്പിക്കാന്‍ ഉള്ള വ്യഗ്രത സിനിയില്‍ കാണാറുണ്ടായിരുന്നു.
അമിതമായ ഈ വികാരപ്രകടനത്തില്‍ സംശയം തോന്നിയ യുവാവ് സ്നേഹപൂര്‍വ്വം പറഞ്ഞ് മനസിലാക്കി കോഴിക്കോട് കുതിരവട്ടം മാനസികരോഗാശുപത്രിയിലെ ഒരു ഡോക്ടറേ സമീപിച്ചിരുന്നു. ദാമ്പത്യത്തിലുണ്ടായ ഒറ്റപെടലാകും സിനിയുടെ ഈ അവസ്ഥയ്ക്ക് കാരണം എന്നും ഇഷ്ടമുള്ള ആളുകളില്‍ നിന്നുണ്ടാകുന്ന തിരിച്ചടികള്‍ താങ്ങാന്‍ ഇത്തരം ആളുകള്‍ക്ക് കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. സിനിയെ ഒറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ കഴിവതും ഒഴിവാക്കണം എന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞു.
ശേഷം തന്റെ ഭാഗത്ത് നിന്ന് അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതെ ഇരിക്കാന്‍ യുവാവ് ശ്രദ്ധിച്ചിരുന്നു. അതിനാലാണ് ഏറേ തിരക്കുണ്ടായിട്ടുംഇയാള്‍ ഇത്തവണ സിനിയുടെ കൊല്ലത്തെ വീട്ടിലെക്ക് എത്തുന്നത്. എന്നാല്‍ പതിവ് പൊലെ പോകാന്‍ ഒരുങ്ങിയപ്പോള്‍ സിനി തടസം നിന്നു. പോകേണ്ടതിന്റെ ആവശ്യം പറഞ്ഞു വീണ്ടും പോകാന്‍ ഇറങ്ങിയപ്പോഴാണ് സിനി ആക്രമാസക്തയായതും യുവാവിന്റെ ദേഹം മുഴുവന്‍ മാന്തിപ്പറിച്ചതും.
പിടിച്ചു നില്‍ക്കാനാവാതെയാണ് നിലവിളിച്ചു കൊണ്ട് യുവാവ് പുറത്തേക്ക് ഓടിയത്. പരിചയക്കാരാനായ യുവാവുമായുള്ള ബന്ധം പുറംലോകം അറിഞ്ഞതാണ് അധ്യാപികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അയത്തില്‍ ഗോപാലശേരി ജിവി നഗര്‍ ഗുരുലീലയില്‍ സാജന്റെ ഭാര്യ സിനി (46) യാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
Post Your Comments