Latest NewsKerala

ഐഎസിലെത്തിയ മലയാളി ഭീകരന്‍ റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം ശരിയാകുന്നു : മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

ആലപ്പുഴ: ഐഎസിലെത്തിയ മലയാളി ഭീകരന്‍ റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം ശരിവെച്ച് മുഖ്യമന്ത്രിക്ക് രഹസ്യാന്വേഷണ റിപ്പോർട്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ് , കെ എസ് യു പാര്‍ട്ടികളില്‍ മാത്രമല്ല, ഒട്ടു മിക്ക മേഖലകളിലും ഇവർ നുഴഞ്ഞു കയറിക്കഴിഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപിയിലും എസ് ഡി പി ഐക്കാര്‍ ഉണ്ടോ എന്ന് മാത്രമേ ഇനി കണ്ടെത്താനുള്ളൂ. ബാക്കി ഒട്ടുമിക്ക പാർട്ടിയിലും അവർ എത്തിക്കഴിഞ്ഞു.

അടുത്തിടെ എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ആത്യന്തിക ലക്ഷ്യം തുറന്നു കാട്ടി ഐഎസിലെത്തിയ മലയാളി ഭീകരന്‍ റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതൃത്വത്തിലുള്ള പലരും ഐഎസില്‍ എത്തിയിട്ടുണ്ട്. ഇത് എന്‍.ഐ.എ യ്ക്ക് അറിയാമെന്നും നാട്ടുകാര്‍ക്ക് അറിയില്ലെന്നും പുതിയ വെളിപ്പെടുത്തലായി കരുതിക്കോളൂ എന്നും റാഷിദിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് നിരോധനം മറികടക്കാനുള്ള തന്ത്രമായാണെന്നും ഐഎസ് കേരള ഘടകം തലവന്‍ അബ്ദുള്‍ റാഷിദ് വെളിപ്പെടുത്തിയിട്ടുണ്ട്. എസ്ഡിപിഐ യില്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ദളിതരെയും ഉള്‍പ്പെടുത്തിയത് കാഫറീങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശം വെച്ചാണെന്നുമെല്ലാം ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

മിക്ക പത്രമാധ്യമങ്ങളും, പോലീസിലും വരെ ഇവർ എത്തിക്കഴിഞ്ഞു. എസ് ഡി പി ഐയ്‌ക്കെതിരായ വിവര ശേഖരണം തുടങ്ങി. ഇതിലാണ് നുഴഞ്ഞു കയറ്റം വ്യാപകമാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. പൊലീസിലും ഇവര്‍ക്ക് പ്രത്യേക വിഭാഗമുണ്ട്. പച്ചവെളിച്ചമെന്ന ഗ്രൂപ്പിലൂടെയാണ് ആശയപ്രചരണം. ഇത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കേന്ദ്ര ഇന്റലിജന്‍സും ഇതെല്ലാം നിരീക്ഷിക്കുന്നു. ഇസ്ലാമിക വത്കരണത്തിന് ആക്കം കൂട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇത്. എസ് ഡി പി ഐയുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടുപ്പിക്കാനാണ് ഇത്.

അതിരുവിട്ട ഇടപെടലുകള്‍ എസ് ഡി പി ഐ നടത്തുന്നുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ സംഘടനകളിലും നുഴഞ്ഞു കയറിയുള്ള ഇടപെടലിന് എസ് ഡി പി ഐ തയ്യാറായത്. എസ്.ഡി.പി.ഐക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ഈ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിരോധിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ആശംസകളര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചതും വീടുകയറി പ്രചരണം നടത്തിയതുള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

അടുത്തിടെ മൊബൈല്‍ ഫോണ്‍ വഴി നടന്ന മിന്നല്‍ ഹര്‍ത്താലിലും ഈ എസ്.ഡി.പി.ഐ സാന്നിദ്ധ്യം വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും ഡി.വൈ.എഫ്.ഐക്കാരായിരുന്നു. മൊബൈല്‍ വില്‍പ്പന മേഖലയില്‍ എസ്.ഡി.പി.ഐക്കുള്ള സ്വാധീനവും ഇന്റലിജന്‍സ് വിഭാഗം അന്വേഷണ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മൊബൈല്‍ വില്‍പ്പനക്കാരുടെ സംഘടനയില്‍ 60 ശതമാനവും എസ്.ഡി.പി.ഐക്കാരാണെന്നാണ് കണ്ടെത്തല്‍.

മാധ്യമങ്ങളിലും എസ് ഡി പി ഐക്കാര്‍ സജീവമായി എത്തുന്നുണ്ട്. പത്രങ്ങളിലും ചാനലുകളിലും ചുവടുറപ്പിച്ച്‌ എസ് ഡി പി ഐയുടെ ആശയ പ്രചരണത്തിനുള്ള വേദിയാക്കി ഇത് മാറ്റാനാണ് നീക്കം. ന്യൂജെന്‍ കുട്ടികളെന്ന വ്യാജേന പത്രങ്ങളിലും മറ്റും കയറിക്കൂടുന്നവര്‍ വ്യക്തമായ ലക്ഷത്തോടെയാണ് വരുന്നത്. എസ് ഡി പി ഐ ബന്ധം മറച്ചുവച്ച്‌ ഇവര്‍ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകും. അതുകൊണ്ട് തന്നെ പൊലീസും മാധ്യമങ്ങളുമെല്ലാം എസ് ഡി പി ഐയുടെ വരുതിലേക്ക് ഭാവിയില്‍ മാറുമെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.

കേരളത്തിന്റെ പല സ്ഥലങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ ലക്ഷ്യമിട്ട് എസ്.ഡി.പി.ഐക്കാര്‍ നടത്തിയ പ്രകടനങ്ങളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷിച്ചിട്ടുണ്ട്. പകല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാത്രിയില്‍ എസ്.ഡി.പി.ഐ.ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബലമായി കട അടപ്പിച്ച സംഭവത്തില്‍ ആലപ്പുഴയില്‍ അറസ്റ്റുചെയ്തവരില്‍ പകുതി പേരും ഡിവൈഎഫ്‌ഐ. ബന്ധമുള്ളവരായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇവരെല്ലാം എസ് ഡി പി ഐയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണ്.

ഇതും പൊലീസ് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുണ്ട്. ഇതിനിടെ വീടുകള്‍ കയറിയും പാര്‍ട്ടി ഓഫീസുകള്‍ കയറിയും നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധവുമായി എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടുകയും കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധ സമരം നടത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button