കൊച്ചി: അറുപത് കഴിഞ്ഞ ഭാര്യയ്ക്ക് പരപുരുഷബന്ധമുള്ളതായി സംശയമുണ്ടെന്നും അതിനാൽ മക്കളുടെ ഡിഎന്‍എ പരിശോധന വേണമെന്നും ആവശ്യപ്പെട്ട് വയോധികൻ സമർപ്പിച്ച ഹർജി കോടതി തള്ളി. തൃശൂര്‍ വലപ്പാട് സ്വദേശിയായ ഏഴുപത്തേഴുകാരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു തള്ളിയത്. കുട്ടികളുടെ കാര്യത്തില്‍ പിതൃത്വവും ജീവനാംശവുമൊക്കെ നിര്‍ണയിക്കാന്‍ ഡിഎന്‍എ പരിശോധയ്ക്ക് ഉത്തരവിടുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മക്കൾ പ്രായപൂര്ത്തിയായവരാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
Read Also: പരപുരുഷ ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനും കുട്ടികളോടും യുവതി ചെയ്തത്
അതുകൊണ്ടുതന്നെ മക്കളോട് രക്തസാമ്പിൾ നൽകാൻ ആവശ്യപ്പെടാനാകില്ല. പിതൃത്വം തെളിയിക്കാനല്ല, ഭാര്യയുടെ പരപുരുഷബന്ധം പുറത്തുകൊണ്ടുവരാനാണ് ഹര്ജിക്കാരന് ഡിഎന്‍എ പരിശോധന ആവശ്യപ്പെടുന്നത്. ഇതനുവദിക്കരുതെന്നാണ് മക്കൾ ആവശ്യപ്പെടുന്നത്. കുട്ടികൾക്ക് ഇത് അപമാനമുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.
Post Your Comments