കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കാൻ താരസംഘടനയായ അമ്മയുടെ നീക്കം. അമ്മയും ഡബ്ല്യസിസിയുമായുള്ള നിര്‍ണായക ചര്‍ച്ച ഈമാസം 19ന് നടന്നേക്കും. അമ്മ എക്‌സിക്യൂട്ടീവ് യോഗം 19ന് ചേരാന്‍ ധാരണയായി.
ചര്‍ച്ചയ്ക്ക് വനിതാകൂട്ടായ്മയെ ക്ഷണിച്ചുകൊണ്ട് കത്തുനൽകിയേക്കുമെന്നാണ് സൂചന. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ക്ക് ക്ഷണക്കത്ത് നൽകിയേക്കും.
Also Read : ‘അമ്മ’യ്ക്ക് ബദലായി പുതിയ സംഘടന? രാജീവ് രവി പ്രതികരിക്കുന്നു
വിദേശത്ത് ഷൂട്ടിങ്ങിലുള്ള അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടുത്താഴ്ചയോടെ നാട്ടിലെത്തും. ദിലീപിനെ തിരിച്ചെടുത്ത നടപടിക്ക് പിന്നാലെ ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശൻ, റിമ കല്ലിങ്ങൽ, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്നും രാജിവച്ചത് താരസംഘടനയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെ സിനിമാ മേഖലയിൽ നിന്നുള്ളവരും രാഷ്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജിവെച്ച നടിമാർക്ക് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു.
രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘അമ്മ’ക്ക് കത്തുനൽകിയത്. ഇത് വലിയ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വിഷയം ചർച്ച ചെയ്യാൻ അമ്മ നേതൃത്വം നിർബന്ധിതരായത്. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments