Jobs & Vacancies

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോട്ടയം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ലവ സമുദായത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ (ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍) ഒരു ഒഴിവുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ മുന്‍ഗണനയില്ലാത്തവരെയും ഈഴവ/തിയ്യ/ബില്ലവ സമുദായത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ഇതര സംവരണ സമുദായക്കാരെയും ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും.

എസ്.എസ്.എല്‍.സി ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലുള്ള എന്‍.റ്റി.സി/ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോട്ടോ ഗ്രാഫിയിലുള്ള എന്‍ എ സി യും ഒരു വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫോട്ടോഗ്രാഫിയിലുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ (പട്ടികജാതി/വര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവൃത്തി പരിചയം നിര്‍ബന്ധമില്ല) ജനുവരി ഒന്നിന് 19-44 (നിയമാനുസൃത വയസിളവ് ബാധകം) പ്രായപരിധി. യോഗ്യതയുള്ളവര്‍ 13 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button