യുഎഇ: യുഎഇയിൽ വേനൽക്കാലത്ത് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പു നൽകി ഡോക്ടർമാർ. ചില ഭക്ഷണങ്ങൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്.പാഴ്‌സൽ ഭക്ഷണങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക. ഹോട്ടലുകൾ നിന്ന് ഭക്ഷണം കഴുകുന്നത് നിയന്ത്രിക്കണം. ഒരു പക്ഷെ കഴിക്കേണ്ടി വന്നാൽ അവ ഫ്രഷ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കുക. വൈകുന്നേരങ്ങളിൽ ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നുണ്ട്. രാവിലെ പാകംചെയ്യുന്ന ഭക്ഷണം കേടായ ശേഷവും കഴിക്കുന്നതാണ് ഇതിന് കാരണമാകുന്നത്.
ALSO READ: യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. അസുഖങ്ങൾ കുട്ടികളിൽ പിടിപെടാൻ സാധ്യത വളരെ കൂടുതലാണ്. പുറത്തു നിന്നുമുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നത് കഴിയുന്നതും കുറയ്ക്കണം. ടിൻ ഫുഡ്ഡുകളും ഒഴിവാക്കുക. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതാവും ഏറ്റവും ഉചിതം. പുറത്ത് നിന്ന് പച്ചക്കറികൾ വാങ്ങുമ്പോഴും കീടനാശിനികൾ അടിക്കാത്ത പച്ചക്കറിയാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്തുക. ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സതേടിയതിനെ തുടർന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്.
Post Your Comments