KeralaLatest News

ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രമ്യാ നമ്പീശന്‍

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ അമ്മയ്‌ക്കെതിരെയും മന്ത്രിഗണേഷിനെതിരെയും ആഞ്ഞടിച്ച് നടി രമ്യാ നമ്പീഷന്‍. ദിലീപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായാണെന്നും. തീരുമാനങ്ങള്‍ എക്‌സ്‌ക്യൂട്ടിവ് അംഗങ്ങളെ അറിയിക്കേണ്ടതാണെന്നും രമ്യ പറഞ്ഞു.

Also Read : ഞാന്‍ ദിലീപ് എന്ന ഇരയോടൊപ്പം; വനിതാ സംഘടനയെ തേച്ചൊട്ടിച്ച് അഡ്വ.സംഗീത ലക്ഷ്മണ

നേരത്തെ എടുത്ത തീരുമാനം എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ലെന്നും സംഘടനയില്‍ തീരുമാനമെടുക്കുന്നത് ചിലര്‍മാത്രമാണെന്നും ഗണേഷിന്റെ വാക്കുകള്‍ മറുപക്ഷത്തിന്റെ നിലവാരമാണ് വെളിപ്പെടുത്തുന്നതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യഇക്കാര്യം വ്യക്തമാക്കിയത്.

സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. രാജിവച്ചത് അതുകൊണ്ടല്ല. എന്നാല്‍ സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. നടന്‍ സിദ്ധിഖ് മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമ്യ ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button