കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി പ്രോഗ്രാം അസിസ്റ്റന്റ്മാരെ നിയമിക്കും. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സാമൂഹ്യശാസ്ത്ര വിഷയത്തില്‍ എം.ഫില്‍ അഥവാ പി.എച്ച്.ഡി ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യവും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവന് പി.ഒ. എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ഇ-മെയില്‍ (servicesa@niyamasabha.nic.in) മുഖാന്തിരമോ ജൂലൈ 11ന് വൈകിട്ട് അഞ്ചിന് മുന്‍പായി ലഭ്യമാക്കണം. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് : www.niyamasabha.org
Post Your Comments