മുംബൈ: ഗര്‍ഭിണിയായ ഭാര്യയെ നിരന്തരം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് രണ്ടര മാസം പ്രായമായ ഭ്രൂണം നശിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വക്കീലാണ്. ദക്ഷിണ മുംബൈയിലെ കൊളാബാ മേഖലയിലാണ് സംഭവം. 11 ആഴ്ച പ്രായമായ കുഞ്ഞിന്റെ ഭ്രൂണം ഭര്‍ത്താവിന്റെ മര്‍ദനത്തിലൂടെ നഷ്ടപ്പെട്ടെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തത്.
വക്കീല്‍ ഗര്‍ഭിണിയായ ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്നും ഇതിന്റെ ഫലമായി 11ആഴ്ച പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നഷ്ടപ്പെട്ടെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. അന്ധവിശ്വാസത്തിന്റെ പേര് പറഞ്ഞ് കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കാറുണ്ടെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.
ഡല്‍ഹിയിലായിരുന്ന ദമ്പതികള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലെ കൊളാബയിലേക്ക് താമസം മാറിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 315, 324, 504, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിസിപി മനോജ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
Post Your Comments