KeralaLatest News

അധ്യാപിക മരിച്ചതിനു പിന്നില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആ യുവാവ്? പോലീസ് നിരിക്ഷണം ഇങ്ങനെ

കൊല്ലം: പള്ളിമുക്ക് ജിവി നഗര്‍ ഗോപാലശേരി ക്ഷേത്രത്തിനു സമീപം അധ്യാപിക ഗുരുലീലയില്‍ സിമി. ജി.ദാസിനെ (46) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ പോലീസ് അന്വേഷണം നീളുന്നത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരു യുവാവിലേക്കാണ്.

സംഭവസമയം വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കൊല്ലം സ്വദേശിയായ യുവാവിനെ അധ്യാപിക ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാണെന്ന് പോലീസ് പറഞ്ഞു.

Also Read : സഹപ്രവർത്തകരെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു അധ്യാപികയായ സിമിയെ ഇന്നലെ രാവിലെ 7.30ഓടെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button