Latest NewsKerala

ദിലീപ്‌ നൽകിയത് 11 ഹർജികൾ : എതിർത്ത് സർക്കാരിന്റെ സത്യവാങ്‌മൂലം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ദിലീപ് ഇതുവരെ നല്‍കിയിട്ടുള്ളത് പതിനൊന്നു ഹര്‍ജികളാണ്. കേസ് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് ഇതെന്ന് കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

കേസ് സംബന്ധിച്ച രേഖകളെല്ലാം ദിലീപിന് നല്‍കിക്കഴിഞ്ഞതാണ്. പിന്നെയും ഒന്നിനു പിറകേ ഒന്നായി ഹര്‍ജികള്‍ നല്‍കുന്നത് വിചാരണ വൈകിപ്പിക്കാനുള്ള കുടിലതന്ത്രമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ദിലീപ് വിവിധ കോടതികളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളുടെ വിശദമായ പട്ടികയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് ഈ മാസം 23ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button