നാഗോൺ: രണ്ട് വയസുകാരിയെ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം. ആസ്സാമിലെ നാഗോൺ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കുഞ്ഞും അമ്മയും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് കടന്നുകയറിയ യുവാവ് അമ്മയുടെ കൈയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു. യുവതി നിലവിളിച്ചതിനെ തുടർന്ന് യുവാവ് കുഞ്ഞിനേയും തട്ടിയെടുത്ത് പുറത്തേയ്ക്ക് ഓടി. സംഭവം കണ്ട നാട്ടുകാർ യുവാവിനെ പിന്തുടന്നു. തുടർന്ന് കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ:എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം ; പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പിതാവ്
Post Your Comments