ടോക്കിയോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനോടേറ്റ അവസാന നിമിഷത്തിലെ തോൽവിക്ക് പിന്നാലെ അവരുടെ മികച്ച താരങ്ങളായ കെസുകെ ഹോണ്ടയും ക്യാപ്റ്റനായ മകോട്ടോ ഹസെബെയും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു. ജപ്പാന് വേണ്ടി ഈ ലോകകപ്പിൽ മികച്ച രീതിയിൽ പന്ത് തട്ടിയ താരങ്ങളാണിവർ.
32കാരനായ ഹോണ്ട രാജ്യത്തിനു വേണ്ടി 98 മത്സരങ്ങള്‍ കളിച്ച് 37 ഗോളുകളും നേടിയിട്ടുണ്ട്. സെനഗലിനെതിരെ ഗോള്‍ നേടിയ ഹോണ്ട, മൂന്നു ലോകകപ്പുകളിൽ ഗോളും അസിസ്റ്റും നേടുന്ന ആദ്യ ഏഷ്യന്‍ താരമായിരുന്നു. ഹസെബെ ജപ്പാന് വേണ്ടി 114 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബെൽജിയത്തിനെതിരെ 2 ഗോളിന് മുന്നിട്ട് നിന്നതിനു ശേഷം 3 ഗോള്‍ വഴങ്ങി ജപ്പാന്‍ തോൽവിയേറ്റുവാങ്ങി ലോകകപ്പിൽ നിന്നും പുറത്തു പോകുകയായിരുന്നു. തോറ്റ് പുറത്തായെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച ജപ്പാന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആശംസാപ്രവാഹമാണ്.
Also read : ആളുകളെ തമ്മില്‍ തല്ലിക്കാന്‍ ബെസ്റ്റാണ് ദിയ; ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയാ സനയെ തെറിവിളിച്ച് സോഷ്യല്‍മീഡിയ
Post Your Comments