Latest NewsIndia

എട്ട് വയസുകാരനായ ഭർതൃസഹോദരനെ 19കാരി മുക്കിക്കൊന്നു; കാരണം ഞെട്ടിക്കുന്നത്

കൊൽക്കത്ത: എട്ട് വയസുകാരനായ ഭർതൃസഹോദരനെ മുക്കിക്കൊന്ന 19കാരി അറസ്റ്റിൽ. കുട്ടി ഉയരമുള്ള ഡ്രമ്മിനുള്ളിൽ കുളിക്കുന്നത് കണ്ട പെൺകുട്ടി ഡ്രമ്മിന്റെ മുകൾഭാഗം മൂടുകയായിരുന്നു. തുടർന്ന് ശ്വാസം കിട്ടാതെ കുട്ടി മരിച്ചു. ജൂൺ 29നായിരുന്നു സംഭവം. കുട്ടിയുടേത് അപകടമരണം ആണെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്. എന്നാൽ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടി ഭർത്താവിനോട് കുറ്റം ഏറ്റുപറയുകയായിരുന്നു.

ALSO READ: 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ പിടിയിൽ

എല്ലാവരുടെയും ശ്രദ്ധയും സ്നേഹവും എട്ടുവയസുകാരനിലേയ്ക്ക് മാത്രമാണെന്ന തോന്നലാണ് പെൺകുട്ടിയെക്കൊണ്ട് ഇത്തരം ഒരു ക്രൂരത ചെയ്യിച്ചത്. ഭർത്താവ് അനിയന്റെ പേരിൽ ഒരു ഇൻഷുറൻസ് തുടങ്ങിയിരുന്നു. ഇതും പെൺകുട്ടിയിൽ പകയുണ്ടാകാൻ കാരണമായി. സംഭവം അറിഞ്ഞ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പെൺകുട്ടി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button