വെളിച്ചെണ്ണയേക്കാൾ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് കുക്കിംഗ് ഓയിൽ. എന്നാൽ ഇത്തരം എണ്ണകൾ മാരകമായ രോഗമാണ് ഉണ്ടാക്കും എന്നത് പലരും അറിഞ്ഞിട്ടും അറിയാതെ പോവുകയാണ്. 1950 കളുടെ തുടക്കത്തിൽ, ഒരു പാചക എണ്ണ കമ്പനി പരമ്പരാഗത എണ്ണയേക്കാൾ മികച്ചതാണെന്ന പരസ്യത്തോടെ വെജിറ്റബിൾ ഓയിൽ പുറത്തിറക്കി.അതോടെ ആളുകൾ പൂർണമായും കുക്കിംഗ് ഓയിലുകളെ വിശ്വസിക്കാൻ തുടങ്ങി.
ഓരോരുത്തരും കഴിക്കുന്നത് ആരോഗ്യമുള്ള ഭക്ഷണസാധനങ്ങളാണോ എന്നുപോലും ചിന്തിക്കാറില്ല. സൂര്യകാന്തി, കനോല, കോട്ടൺസീഡ് തുടങ്ങിയ എണ്ണകൾ ദീർഘകാല രോഗങ്ങളുടെ പ്രധാന കാരണങ്ങൾ ആണെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവ പലതരം കാൻസറുകൾ , ഹൃദ്രോഗം എന്നിവ ഉണ്ടാക്കുന്നു.
Read also:സോഡിയം അമിതമായി അടങ്ങിയ ഭക്ഷണമാണോ ഉപയോഗിക്കുന്നത്; എങ്കില്‍ മരണം അടുത്തെത്തിക്കഴിഞ്ഞു
പ്രമുഖ പാചക എണ്ണ ഉത്പാദകൻ അതിന്റെ ഉപഭോക്താക്കളെ എങ്ങനെ കബളിപ്പിക്കുന്നു എന്നതിന് ഉദാഹരണമാണ് കോട്ടൺസീഡ് ഓയിൽ. മൃഗങ്ങളുടെ കൊഴുപ്പിൽനിന്ന് നിർമിച്ച ഇത്തരം എണ്ണകൾ യഥാർത്ഥ പരുത്തിയിൽ നിന്ന് ഉണ്ടാക്കിയതെന്ന് പറഞ്ഞു ആളുകളെ പറ്റിക്കുകയായിരുന്നു.
സസ്യ എണ്ണകൾ ട്രാൻസ് ഫാറ്റ് രൂപീകരണത്തിന് കാരണമാകുന്നു. ഇത് യഥാർത്ഥത്തിൽ അനാരോഗ്യവും കരൾ, പ്രമേഹം, പൊണ്ണത്തടി, ഗാസ്ട്രോ ഡൈനാസ്റ്റിക് രോഗം, ക്യാൻസർ തുടങ്ങിയവയ്ക്ക് കാരണവുമാകുന്നു. ഒപ്പം സ്ത്രീകൾക്ക് സ്തനാർബുദത്തിനും വൻകുടലിലെയും മറ്റ് പല തരം കാൻസറുകളുടേയും സാധ്യത വർദ്ധിപ്പിക്കുന്നു.
എന്നാൽ ഇവയ്ക്ക് പകരം എന്തു ഉപയോഗിക്കാൻ എന്ന് പലരും ചോദിച്ചേക്കാം .പൂർണമായ ആരോഗ്യമാണ് ആവശ്യമെങ്കിൽ വെളിച്ചെണ്ണ തന്നെയാണ് നല്ലത്. എന്ത് പാചകം ചെയ്താലും അത് വെളിച്ചെണ്ണ ഉപയോഗിച്ച് ചെയ്യാനും ശ്രമിക്കുക.
Post Your Comments