കാസര്‍ഗോഡ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജിവപര്യന്തം ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് ഏരിയാല്‍ സ്വദേശിനി മിസിരിയയൊണ് ജീവപര്യന്തം തടവിനും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന നഫീസത്ത് മിസ്രിയും ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജനലില്‍ക്കൂടി പൊള്ളുന്ന ദ്രാവകമൊഴിച്ച് തീപ്പെട്ടി കത്തിച്ച് ഇവർ ദേഹത്തിടുകയായിരുന്നു.
നഫീസത്ത് മിസിരിയുടെ ദേഹമാസകലം ഗുരുതരമായി പൊള്ളലേൽക്കുകയും ഒപ്പം ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനു കൈക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. തന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് രണ്ടാം ഭാര്യക്കൊപ്പം താമസിക്കുന്നതിലുണ്ടായ വൈരാഗ്യമാണ് പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത്. സംഭവത്തിനു ശേഷം നാട്ടില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ മഞ്ചേശ്വരം പൊലിസ് ഗോവയില്‍ നിന്നാണ് പിടികൂടിയത്.
ആക്രമണത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനായിരുനു കേസിലെ പ്രധാന സാക്ഷി. ഗോവയില്‍ താമസമാക്കിയ ആദ്യ ഭാര്യ മിസ്രിയ ഏരിയാല്‍ സ്വദേശിനിയാണ്. 2011 ആഗസ്റ്റ് ഏഴിന് രാവിലെ ആറിനാണ് കൃത്യം നടത്തിയത്.
Post Your Comments