ന്യുയോര്‍ക്ക്: സാംസംഗ് മൊബൈല്‍ ഫോണിനെതിരേ ഉപഭോക്താക്കള്‍ രംഗത്ത്. ഫോണിലെ ഗാലറിയില്‍നിന്ന് ഉടമകളുടെ അനുവാദമില്ലാതെ, ചില നമ്പറുകളിലേക്ക് ഫോണിലെ ചിത്രങ്ങള്‍ അയയ്ക്കുകയാണെന്നാണ് ആരോപണം.
Read also:ദുബായിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ
ഗാലക്സി എസ്9, ഗാലക്സിഎസ്9 പ്ലസ് ഫോണുകള്ക്കുനേരെയാണ് സാങ്കേതിക തകരാര്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് യുഎസില്‍ ഉപഭോക്താക്കള്‍ സാംസംഗ് കമ്പനിക്ക് പരാതി നല്കി. ഫോണില്‍ തകരാര്‍ സംഭവിച്ചാൽ കമ്പനിയുടെ ഹെല്പ് ലൈനില്‍ വിവരമറിയിക്കാന്‍ സാംസംഗ് ഉപഭോക്താക്കളോടു നിര്‍ദേശിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോഗികമായി കമ്പനി വിശദീകരണത്തിന് തയ്യാറായിട്ടില്ല.
Post Your Comments