- ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്
കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (ബേക്കറി, കുക്കറി, ഫുഡ് പ്രിസര്‍വേഷന്‍) തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ എസ്.ബി.റ്റി.ഇ/എന്‍.സി.എച്ച് എം.സി.റ്റി ന്യൂഡല്‍ഹിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ നിന്നും മൂന്ന് വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ എ.ഐ.സി.ടി യുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രിയാണ് യോഗ്യത. ത്രീ സ്റ്റാര്‍ കാറ്റഗറിയില്‍ കുറയാത്ത ഹോട്ടലില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഒരു ഗവ. കോളേജിലോ, എഫ്‌സിഐ യിലോ ഐഎച്ച്എംസിറ്റി യിലോ രണ്ട് വര്‍ഷത്തെ അദ്ധ്യാപന പരിചയം ഉണ്ടായിരിക്കണം. പ്രായം 2017 ജനുവരി ഒന്നിന് 18-41 വയസ് (വയസിളവ് ബാധകം). യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം
- കരാര്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലേക്ക് ഐ.റ്റി പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഈ മാസം ഒമ്പതിന് നന്തന്‍കോട് സ്വരാജ് ഭവനില്‍ കൂടിക്കാഴ്ച നടത്തും. എഴുത്ത് പരീക്ഷ/സാങ്കേതിക പരീക്ഷ എന്നിവ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 9.30 ന് മുന്‍പ് സ്വരാജ് ഭവന്‍ ബില്‍ഡിംഗിലെ ആറാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് : nregs.kerala.gov.in , www.kerala.gov.in ഫോണ്‍ : 0471 231385.
- ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കോട്ടയം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ലവ സമുദായത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ (ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍) ഒരു ഒഴിവുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ മുന്‍ഗണനയില്ലാത്തവരെയും ഈഴവ/തിയ്യ/ബില്ലവ സമുദായത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ഇതര സംവരണ സമുദായക്കാരെയും ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും.
- സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പീച്ച് പത്തോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 10ന് രാവിലെ 11ന് വാക് -ഇന്‍ ഇന്റര്‍വ്യൂ നടത്തും. അംഗികൃത സര്‍വകലാശാലയില്‍ നിന്നുളള എം.എ.എസ്.എല്‍.പി അല്ലെങ്കില്‍ ബി.എ.എസ്.എല്‍.പി ബിരുദവും ആര്‍.സി.ഐ രജിസ്‌ട്രേഷനും ആഡിയോവെര്‍ബല്‍ തെറാപ്പിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.
Also read : ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
Post Your Comments