Gulf

ആ വലിയ പ്രശ്‌നം പരിഹരിക്കാന്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല കൊണ്ടുവരാനൊരുങ്ങി യുഎഇ

അബുദാബി: ഭാവിയിലേക്ക് എന്ന കരുതലെന്നോണം ആ വലിയ പ്രശ്‌നത്തില്‍ നിന്നും രക്ഷ പെടാനായി യുഎഇയുടെ നീക്കം. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള മഞ്ഞുമല യുഎഇയില്‍ എത്തിക്കും. ശാസ്ത്രജ്ഞര്‍, വിദഗ്ധര്‍, അന്റാര്‍ട്ടിക്കയിലെ ഭൂമിശാസ്ത്രകാരന്മാര്‍, ജല പര്യവേഷകര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വ്വകലാശാലകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടക്കുന്നത്.

read also: ചുട്ടുപൊള്ളി യുഎഇ; വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യത

യുഎഇ തീരത്ത് എത്തുന്നത് വരെ മഞ്ഞുമല അലിഞ്ഞ് പോകാതിരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയാണ് എത്തിക്കുക. 5060 ദശലക്ഷം യു.എസ് ഡോളറാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. 2019 പകുതിയോടെ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമാവും. പദ്ധതിയുടെ ഭാഗമായി നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റും പ്രവര്‍ത്തനമാരംഭിച്ചു. വെബ്‌സൈറ്റിലൂടെ പദ്ധതിയുടെ ഓരോഘട്ടവും ജനങ്ങള്‍ക്കറിയാന്‍ സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button