കൊച്ചി: താര സംഘടനയായ അമ്മയിലുണ്ടുന്ന പ്രശ്‌നത്തെ കുറിച്ചും നടി ആക്രമിക്കപ്പെട്ട് സംഭവത്തെ കുറിച്ചും മാധ്യമങ്ങള്‍ നടി ഊര്‍മ്മിള ഉണ്ണിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ പറഞ്ഞ മറുപടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായക്കൊണ്ടിരിക്കുന്നത്. മന്ദബുദ്ധിയാണെന്നും ഞാനൊരു ഭീരുവാണെന്നും വിചാരിച്ചു കൊള്ളു, നടന്‍ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കണമെന്ന നിലാപാടിലുറച്ച് നിന്നിരുന്നോ എന്ന ചോദ്യത്തിന് നടി ഊര്‍മ്മിള ഉണ്ണി മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ്. അതുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങള്‍ക്കാകട്ടെ അമ്മയെ കാണാണം, ഫോണ്‍ വരുന്നു എന്നെല്ലാം പറഞ്ഞ് നടി ഒഴിഞ്ഞ് മാറുകയും ചെയ്തു.
ഇപ്പോള്‍ ഊര്‍മ്മിള ഉണ്ണിയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജെ സലിം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സലിം അവര്‍ക്ക് മറുപടി പറഞ്ഞിരിക്കുന്നത്. നിങ്ങളീ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ചുക്കുമറിയില്ല. ആ പാവം ഊര്‍മിള ഉണ്ണിയെ എത്ര കരുണാരഹിതമായാണ് നിങ്ങള്‍ ഭേദ്യം ചെയ്തത്. കണ്ട് കണ്ണ് നിറഞ്ഞു പോയി ന്റെ കുട്ട്യേ..
അതുകൊണ്ടു വരൂ, നമുക്ക് ഊര്‍മ്മിളാ ഉണ്ണിയോട് കുടുംബത്തില്‍ പിറന്ന ചില ‘പോസിറ്റീവ് ‘ ചോദ്യങ്ങള്‍ ചോദിക്കാം. ഓക്കേ.
1. ഓണസദ്യയ്ക്ക് അച്ചാര്‍ വിളമ്പിയിട്ടാണോ അവിയല്‍ വിളമ്പുന്നത് അതോ അവിയല്‍ വിളമ്പിയിട്ടാണോ അച്ചാര്‍ വിളമ്പുന്നത് ? ഉപ്പേരി ഇലയുടെ ഇടത്താണോ അതോ വലത്താണോ വിളമ്പേണ്ടത് ?
2. സദ്യക്ക് ഇലയിടുമ്പോള്‍ തെക്കു നിന്നും പടിഞ്ഞാട്ടു നോക്കിയാണോ അതോ വടക്കു നിന്നും തെക്കോട്ട് നോക്കിയാണോ ഇല ഇടേണ്ടത് ? പരിപ്പിനു മുന്‍പ് സാമ്പാര്‍ ഒഴിക്കുന്ന ചില തെണ്ടികളെക്കുറിച്ചു എന്താണ് അഭിപ്രായം ? അവരെ പപ്പടം വെച്ച് തച്ചു കൊല്ലേണ്ടതാണ് എന്ന ജനഹിതത്തെ മാനിക്കുന്നുണ്ടോ ?
3. അടപ്രഥമനില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതാണോ ഉത്തമം അതോ പശുവിന്‍ പാലോ ? ആട്ടിന്‍ പാലിനെക്കുറിച്ചുള്ള ഭവതിയുടെ അഭിപ്രായം എന്താണ് ?
4. സാമ്പാറിലെ മുരിങ്ങയ്ക്കാ ചെരിച്ചാണോ അതോ കിടത്തിയാണോ മുറിക്കേണ്ടത് ? ഉപ്പിടുമ്പോള്‍ ഡപ്പിയില്‍ രണ്ടു തവണയാണോ അതോ മൂന്നു തവണയാണോ തട്ടേണ്ടത് ? അങ്ങനെ ഓണത്തിന്റെ മറ്റു ടിപ്പണികള്‍ എന്തെല്ലാമാണ് ?
5. ഇക്കയുടേം എട്ടന്റേം എത്ര പടം ഭവതി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുണ്ട് ? ബാല്‍ക്കണി ആയിരുന്നോ അതോ ഫസ്റ്റ് ക്ലാസ്സോ ? അബ്രഹാമിന്റെ സന്തതികളുടെ ടോറന്റ് എന്നാണ് റിലീസാവുന്നത് ?
6.. വലം പിരി ശംഖിന് എന്തുകൊണ്ടാണ് ഒരു ഇടത്തേ പിരി ഇല്ലാത്തതു ? ഭാവതിക്കും അത് ബാധകമാണോ ?
7. കഴിഞ്ഞ ‘അമ്മ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്ത പോസിറ്റിവ് കാര്യങ്ങള്‍ താങ്കളുടെ ജീവിതത്തില്‍ കൊണ്ട് വന്ന പോസിറ്റിവ് മാറ്റങ്ങള്‍ ഒന്ന് പങ്കു വയ്ക്കാമോ ?
8. ‘പ്രായമെത്തിയപ്പോള്‍’ ജീവിതം പഠിപ്പിച്ച ഒന്ന് രണ്ടു വിലപ്പെട്ട പാഠങ്ങള്‍ ഒന്ന് പങ്കു വയ്ക്കാമോ ? അങ്ങനെ പ്രായം കൂടുന്തോറും മനുഷ്യനെ ഊളയാക്കുന്ന എന്തുയന്ത്രമാണ് അമ്മയുടെ ഭാരവാഹികളുടെ പക്കലുള്ളത് ? അതിന്റെ എത്ര പതിപ്പുകള്‍ താങ്കളുടെ കൈവശമുണ്ട് എന്നറിയാന്‍ കൗതുകമുണ്ട്.
9. ദിലീപിനെ തിരിച്ചെടുക്കണം എന്ന് ധൈര്യമായി, ഒറ്റക്കെഴുന്നേറ്റു, ആരാധ്യ പുരുഷന്മാരുടെ മുഖത്ത് നോക്കി ആജ്ഞാപിക്കാനുള്ള താങ്കളുടെ ഖഴിവ് അപാരം തന്നെ. എത്ര വലം പിരി ശംഖു വാനിറ്റിയില്‍ കരുതിയാലാണ് നമുക്ക് ഈ ലെവല്‍ പിടിക്കാന്‍ പറ്റുന്നത് ?
10. അങ്ങനെ ദിലീപിനെ മാത്രം ഇങ്ങനെ തിരിച്ചെടുക്കാന്‍ അദ്ദേഹം എത്ര വലം പിരിശംഖിന്റെ ഓര്‍ഡറാണ് തന്നിട്ടുള്ളത് ?
അവസാനമായി ഒരു ചോദ്യം കൂടി
11. ഒരല്‍പം ഉളുപ്പുണ്ടാക്കാനുള്ള വലം പിരി ശംഖു വല്ലതും സ്റ്റോക്കിലുണ്ടെങ്കില്‍ ഒരെണ്ണം വാങ്ങി വെയ്ക്കരുതോ ? അല്ല, വെറുതെയെങ്കിലും…
ആ പിന്നെയൊരു കാര്യം, ആ വരാന്‍ വൈകിയ ജോലിക്കാരിയില്ലേ, ഊര്‍മ്മിള മാമിന്റെയൊരു നിലവാരം കണ്ട് അവര്‍ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടതാകാനാണ് സാധ്യത. അതിന്റെ പേരിലിനി അവരെ അമ്മയിലൊന്നും എടുത്തേക്കല്ലേ..
Post Your Comments