![](/wp-content/uploads/2018/07/private-bus.png)
ഇടുക്കി: യാത്രക്കാരെ ആശങ്കയിലാഴ്ത്തി സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുട്ടിനെ തുടര്‍ന്ന് കട്ടപ്പന, രാജാക്കാട്, മൂന്നാര്‍ മേഖലകളിലേക്കുള്ള ബസ് സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.
Also Read more: മലപ്പുറത്ത് മിന്നല്‍ പണിമുടക്കുമായി തൊഴിലാളികള്‍
കഴിഞ്ഞ ദിവസമാണ് ബസ് ജീവനക്കാരെ 25 ഓളം വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്. സമാന്തര സര്‍വീസ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കാരണമെന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്. മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
Post Your Comments