KeralaLatest News

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പന്ത്രണ്ട് വയസ്സുകാരിക്ക് കാലുമാറി ശസ്ത്രക്രിയ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വലത് കാല്‍മുട്ടിലെ ശസ്ത്രക്രിയ ഇടത് കാല്‍മുട്ടില്‍ മാറിചെയ്തതായി പരാതി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മാലദ്വീപ് സ്വദേശി പന്ത്രണ്ട് വയസ്സുകാരി മര്‍യം ഹംദയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. വലതുകാലിന്റെ ലിഗ്മെന്റിന് വേദനയുമായെത്തിയതായിരുന്നു ഹംദ.

Read Also : അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍ കമലിനെതിരെ രംഗത്ത്

ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ് സംഭവം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയത് കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു. സംഭവത്തേക്കുറിച്ച് ആരോഗ്യവകുപ്പിനടക്കം പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button