ലണ്ടന്‍: രാജ്യവ്യാപകമായി പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിച്ച് ഈ രാജ്യം. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ ലിംഗനീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനാണ് ഈ ചരിത്ര തീരുമാനം എടുത്തത്. 40-ഓളം സെക്കന്‍ഡറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നത് നിരോധിച്ചു. ഇനി ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ട്രൗസറുകൾ ധരിക്കണം.
കഴിഞ്ഞവര്‍ഷം ഈസ്റ്റ് സസ്‌ക്‌സിലെ ലൂയിസിലുള്ള ചില സ്‌കൂളുകൾ ഇതേ രീതി പരീക്ഷിച്ചിരുന്നു. ഉടന്‍തന്നെ കൂടുതല്‍ സ്‌കൂളുകള്‍ ഇതേ മാതൃക പിന്തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളും ഈ തീരുമാനത്തോട് അനുകൂലമാണെന്നാണ് സൂചനകള്‍. പലരും ഇത്തരം യൂണിഫോമുള്ള സ്‌കൂളുകളില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ചില സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവന്നിട്ടുമുണ്ട്.
ALSO READ:മോഹം തീര്‍ക്കാന്‍ ജഡ്ജി കസേരയില്‍ ഇരുന്ന് സെല്‍ഫി; പോലീസ് ട്രെയിനിക്ക് പിന്നീട് സംഭവിച്ചത്
ഇ-മെയിലിലോ മറ്റേതെങ്കിലും തരത്തിലോ പെണ്‍കുട്ടികളുടെ യൂണിഫോം മാറ്റുന്നതായി അറിയിച്ചിരുന്നില്ലെന്നും തീരുമാനമെടുത്തശേഷം അറിയിക്കുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സെപ്റ്റംബറില്‍ ക്ലാസ് തുടങ്ങുമ്പോൾ പുതിയതായി ചേരുന്ന കുട്ടികള്‍ ട്രൗസര്‍ മാത്രമേ ധരിക്കാവൂ എന്ന നിര്‍ദേശമാണ് ലഭിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
Post Your Comments