യുഎഇ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്ഛന് മകളുടെ വിവാഹം കാണണമെന്ന് ആഗ്രഹം. ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രി വിട്ടു പുറത്തുപോകാൻ ഡോക്ടർമാർ അനുവദിച്ചില്ല. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വീട്ടുകാരും ബന്ധുക്കളും വലഞ്ഞു ഒടുവിൽ എന്തുകൊണ്ട് വിവാഹം ആശുപത്രിയിൽവെച്ച് നടത്തിക്കൂടായെന്ന് ചിന്തിച്ചു. കാരണ സഹിതം ആശുപത്രി അധികൃതരെ വിവരമറിയിച്ചപ്പോൾ അവർക്കും സമ്മതം. ഒടുവിൽ ആശുപത്രിയുടെ വരാന്തയിൽ ഏറ്റവും ലളിതമായി ആ വിവാഹം നടന്നു.
ALSO READ: യുഎഇയിൽ തൊഴിൽ തർക്കങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്താൻ തവാഫഖ് സെന്ററുകൾ
ബംഗ്ലാദേശ് സ്വദേശിയായ യുവാവിന്റെയും പാകിസ്താനിയായ യുവതിയുടെയും വിവാഹമാണ് ആസ്ത്തർ ആശുപത്രിയിൽ ശനിയാഴ്ച രാത്രി നടന്നത്. യുഎഇയുടെ ചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. ജൂലൈ 16ന് ക്യാനഡയിൽവെച്ച് അതിഗംഭീരമായി നടത്താനിരുന്ന വിവാഹമാണ് ശനിയാഴ്ച ഏറ്റവും ലളിതമായ രീതിയിൽ ആശുപത്രിൽവെച്ച് നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കൾ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
Post Your Comments