FootballSports

തീപാറും പോരാട്ടം, ഒടുവില്‍ ഷൂട്ടൗട്ട്, ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

നിഷ്‌നി: തീപാറുന്ന പോരാട്ടമായിരുന്നു ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍ മത്സരം. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിനൊടുവില്‍ ജയം ക്രൊയേഷ്യയ്ക്ക്. നിശ്ചിത സമയം പിന്നിട്ടിട്ടും 30 മിനിട്ട് കളിച്ചിട്ടും ഓരോ ഗോള്‍ വീതം നേടാനായിരുന്നു ഇരു ടീമിനും സാധിച്ചത്. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ക്രൊയേഷ്യന്‍ ജയം.

READ ALSO: പെനാല്‍റ്റിയിലൂടെ സ്പെയിനിനെ വീഴ്ത്തി റഷ്യ ക്വാര്‍ട്ടറില്‍

നിശ്ചിത സമയത്തും പിന്നീട് 30 മിനുട്ടു കളിച്ചിട്ടും ഓരോ ഗോളുകളാണ് ഇരു ടീമുകളും നേടിയിരുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലും അവസാന ഗോള്‍ വരെ ഉദ്വേഗം മുറ്റിനിന്നു. എക്സ്ട്രാ ടൈമിന്റെ അവസാനം ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്താതിരുന്നെങ്കില്‍ ക്രൊയേഷ്യയ്ക്ക് വിജയം കുറച്ചുകൂടി നേരത്തേ ലഭിക്കുമായിരുന്നു. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയത്.

മത്സരം തുടങ്ങി ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ ഇരു ടീമുകളും ഗോള്‍ നേടി. അവസാന നിമിഷം വരെ ഇരുവരും ശക്തമായി തന്നെ പോരാടി. എന്നാല്‍ ഗോള്‍ അകന്ന് നിന്നു. കാണികളെയും അതിശയിപ്പിക്കുന്ന കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി പാഴാക്കിയിരുന്നില്ലെങ്കില്‍ ക്രൊയേഷ്യന്‍ ജയം നേരത്തെ ആകുമായിരുന്നു.

ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിന്റെ കാസ്പര്‍ ഷ്മൈഷേല്‍ രണ്ടു കിക്കുകള്‍ തടുത്തിട്ടപ്പോള്‍ ഡെന്‍മാര്‍ക്കിന്റെ മൂന്നു കിക്കുകള്‍ സേവ് ചെയ്ത് ഡാനിയേല്‍ സുബാസിച്ച് ക്രൊയേഷ്യയുടെ ഹീറോയായി. കിക്കോഫ് കഴിഞ്ഞ് 56-ാം സെക്കന്‍ഡില്‍ തന്നെ ഡെന്‍മാര്‍ക്ക് ലീഡ് നേടി. മത്യാസ് യോര്‍ഗെന്‍സണാണ് ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോള്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ ക്രൊയേഷ്യ നിലയുറപ്പിക്കും മുമ്‌ബേ വീണ ഈ ഗോളില്‍ പക്ഷേ ഡെന്‍മാര്‍ക്കിന് അധികം ആഹ്ളാദിക്കാനായില്ല. നാലാം മിനിറ്റില്‍ മരിയോ മാന്‍ഡ്സുകിച്ചിലൂടെ ലക്ഷ്യം കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button