KeralaLatest News

ക്യാപ്റ്റന്‍ രാജുവിനെ കേരളത്തിലേക്ക് കൊണ്ടുവന്നു

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയിലായിരുന്ന നടന്‍ ക്യാപ്റ്റന്‍ രാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച മകന്റെ വിവാഹത്തിനായി അമേരിക്കയിലേക്ക് പോകുമ്പോൾ വിമാനത്തിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടർ ചികിത്സയ്ക്കായി വീട്ടുകാരുടെ താൽപര്യപ്രകാരം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ആണ് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button