ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന വേദിയില്‍ തങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് വ്യക്തമാക്കി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. കാലിക്കറ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് മികച്ച നാടകമായി ഗുരുവായൂരപ്പന്‍ കോളേജിന്റെ നാടകം ‘തൊട്ടപ്പന്‍’ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പുരസ്‌കാരത്തിന് അര്‍ഹരായ കുട്ടികളാണ് വേദി പങ്കിടില്ലെന്ന് അറിയിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങളും ബഹിഷ്‌ക്കരിക്കുന്നു
ബഷീര്‍ പുരസ്‌കാര വേദിയില്‍ ഒരു എളിയ സമ്മാനം സ്വീകരിക്കുക എന്നത് ഞങ്ങളെ പോലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്,കുറച്ച് ഡിഗ്രീ കുട്ടികള്‍ക്ക് അന്താരഷ്ട്ര പുരസ്‌ക്കാരം സ്വീകരിക്കുന്നത് പോലെയോ അല്ലെങ്കില്‍ അതിനൊപ്പമോ തന്നെയാണ്. പക്ഷെ നിലപാടുകളും ,’പൊളിറ്റിക്കല്‍’ ആയിരിക്കുക എന്നതുമാണ് പ്രാധാന്യം എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
ആയതിനാല്‍ ഇടംവലം നോക്കാതെ നാളെ നടക്കുന്ന ബഷീര്‍പുരസ്‌ക്കാര വേദിയില്‍ ഞങള്‍ കുറച്ചു കുട്ടികള്‍ പങ്കെടുക്കുന്നില്ല എന്ന് നിശ്ചയിച്ചിരിക്കുന്നു. (കാലിക്കറ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് മികച്ച നാടകമായി ഗുരുവായൂരപ്പന്‍ കോളേജിന്റെ നാടകം ‘തൊട്ടപ്പന്‍’ തിരഞ്ഞെടുക്കപ്പെട്ടതിനാണ് ഈ പുരസ്‌കാരത്തിന് ഞങ്ങള്‍ അര്‍ഹരായത്.)
അങ്ങേയറ്റം സ്ത്രീവിരുദ്ധവും,തികച്ചും യാഥാസ്ഥിതികവുമായ തീരുമാനമെടുത്ത മലയാള സിനിമാ സംഘടനയെ പിന്തുണച്ച ശ്രീമതി ഊര്‍മിള ഉണ്ണിയോടുള്ള പ്രതിഷേധസൂചകമായിട്ടാണ് ഇത്തരമൊരു നിലപാട് എന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ.ദീപാ നിഷാന്ത്, ദീപടീച്ചറുടെയും ഷാഹിന ബഷീറിന്റെയും തീരുമാനങ്ങള്‍ ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ .
കുറച്ചു പിള്ളാര് ആ പരിപാടി ബഹിഷ്‌കരിച്ചതുകൊണ്ട് എന്ന സംഭവിക്കാനാണ് എന്ന് ഗീര്‍വാണം വിടുന്നവരോട് : ഞങ്ങള്‍ പതിനേഴും പതിനെട്ടും വയസുള്ള ഡിഗ്രി പിള്ളേര് തന്നെ ,പലപ്പോഴും ഈ ഞങ്ങള്‍ ആകും നാളെയുടെ ഗതി നിര്‍ണയിക്കുന്നത്.
നിലപാടിനൊപ്പം,അവള്‍ക്കൊപ്പം
Post Your Comments