International

തായ്‌ലാന്‍ഡിൽ 12 കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങിയിട്ട് ഇന്നേയ്ക്ക് എട്ട് ദിവസം

ബാങ്കോക്ക്: തായ്‌ലാന്‍ഡിൽ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങിയിട്ട് ഇന്നേയ്ക്ക് എട്ട് ദിവസം. ലോകം മുഴുവന്‍ ഫുട്‌ബോള്‍ ആവേശത്തിലായിരിക്കുമ്പോഴും കാണാതായ തങ്ങളുടെ കുട്ടികൾക്കും കോച്ചിനും വേണ്ടി കാത്തിരിക്കുകയാണ് തായ്‌ലൻഡ് ജനത.

ALSO READ: ഗു​ഹ​യ്ക്കു​ള്ളി​ല്‍ കു​ടുങ്ങിയ ഫു​ട്ബോ​ള്‍ ടീമിനെ കണ്ടെത്താനായില്ല

വടക്ക് തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ്ങ് ഗുഹയിലാണ് ഇവർ കുടുങ്ങിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെയാണ് ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളും ഇവരുടെ കോച്ചും ഗുഹയിൽ കുടുങ്ങിയത്.

പത്ത് കിലോമീറ്ററോളെ നീളമുള്ള ഗുഹയില്‍ ഏത് ഭാഗത്താണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച്‌ ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഒരാഴ്ചയായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ പ്രതീക്ഷയ്ക്കുതകുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഗുഹാമുഖം പൂര്‍ണ്ണമായി അടഞ്ഞുപോയതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്‌കരമാവുകയാണ്. ബ്രിട്ടനില്‍ നിന്നുള്ള ഗുഹാ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button