Gulf

യുഎഇയിൽ തൊഴിൽ തർക്കങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്താൻ തവാഫഖ് സെന്ററുകൾ

അബുദാബി: തൊഴിൽതർക്കങ്ങൾക്കും മറ്റും ഉടനടി പരിഹാരം കണ്ടെത്താൻ യുഎഇയിൽ ആറ് എമിറേറ്റുകളിൽ പത്ത് ‘തവാഫഖ്’ സെന്ററുകൾ തുറക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവൽകരണ മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുകയും ഇത് അന്വേഷിച്ച് വേണ്ട നിയമനടപടികൾക്ക് സഹായിക്കുകയും ചെയ്യുന്നത് ‘തവാഫഖ്’ സെന്ററുകൾ വഴിയാണ്.

Read Also:ചുട്ടുപൊള്ളി യുഎഇ; വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യത

അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്. ദുബായിൽ കഴിഞ്ഞ മേയിൽ തുറന്ന തവാഫഖ് സെന്ററിന്റ മാതൃകയിലായിരിക്കും ഇവ തുടങ്ങുന്നത്. തൊഴിൽ മേഖലയിൽ പ്രയാസങ്ങൾ നേരിടുന്ന തൊഴിലാളികൾക്ക് 80060 ടോൾഫ്രീ നമ്പറിൽ പരാതികൾ സമർപ്പിക്കാൻ കഴിയുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button