![cooking gas](/wp-content/uploads/2018/07/cooking252520gas.png)
പാചക വാതക വില വീണ്ടും വര്‍ധിച്ചു. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില 2.71 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 493.55 രൂപയായി.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പുതുക്കിയ വില പുറത്തുവിട്ടത്. എല്ലാ മാസവും ഒന്നാം തീയതികളിലാണ് കമ്പനികള്‍ പ്രകൃതിവാതക സിലിണ്ടര്‍ വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവ് മൂലം ജിഎസ്ടിയില്‍ ഉണ്ടായ വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments