ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഒരേ ദിവസം പുറത്തായ ദിവസമാണ് ജൂലൈ ഒന്ന്. ആരാധകർക്കൊന്നും ആ ദിവസം മറക്കാൻ കഴിയില്ല. എന്നാൽ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിന് ശേഷം സംഭവിച്ചൊരു നിമിഷമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഫ്രാന്‍സിനോട് തോറ്റ് നിരാശയോടെ നില്ക്കുന്ന ലയണല്‍ മെസ്സിയെ പോൾ പോഗ്ബ വന്ന് ആശ്വസിപ്പിക്കുകയായിരുന്നു. പിന്നിലൂടെ വന്ന് മെസ്സിയെ കെട്ടിപ്പിടിച്ച ശേഷം തല മെസ്സിയുടെ തലയില്‍ മുട്ടിക്കുകയാണ് പോഗ്ബ ചെയ്തത്. നിരവധി പേരാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Read Also: മെസ്സിയെ ഒഴിവാക്കി അർജന്റീന ടീമിനെതിരെ രൂക്ഷവിമർശനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ
Post Your Comments