Food & CookeryLife StyleHealth & Fitness

ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ദോശയ്‌ക്കൊപ്പം സ്‌പെഷ്യല്‍ നിലക്കടല മിന്റ് ചട്‌നി

ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ പൊതുവേ നമ്മള്‍ ഉപയോഗിക്കുന്നത് തേങ്ങാ ചട്‌നിയോ തക്കാളി ചട്‌നിയോ ഒക്കെയാണ്. എന്നാല്‍ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് ഒരു കര്‍ണാടക സ്‌റ്റൈല്‍ ചട്ണി തയാറാക്കി നോക്കിയാലോ? വളരെ എളുപ്പത്തില്‍ എങ്ങനെ ഈ ചട്‌നി തയാറാക്കാമെന്ന് നോക്കൂ.

ആവശ്യമുള്ള സാധനങ്ങള്‍

മല്ലിയില, പൊതിനയില – അര കപ്പ് വീതം

ചെറിയ ഉള്ളി – നാലെണ്ണം

വറുത്ത നിലകടല – 2 ടേബിള്‍സ്പൂണ്‍

തേങ്ങ തിരുമ്മിയത് – കാല്‍ കപ്പ്

പച്ചമുളക് – നാലെണ്ണം

പുളി പിഴിഞ്ഞത് – ഒരു സ്പൂണ്‍

വെളുത്തുള്ളി – ഒരു അല്ലി

ജീരകം – അര ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ജീരകം പൊട്ടിച്ചു ,വെളുത്തുള്ളി ഉള്ളി എന്നിവ ഇട്ടു വഴറ്റുക. അതിലേക്ക് മല്ലിയില പൊതിനയില നിലകടല എന്നിവ ഇട്ടു ഒന്ന് രണ്ടു മിനിറ്റ് വഴറ്റുക.തണുത്തുകഴിഞ്ഞാല്‍ മിക്‌സിയില്‍ ഇട്ടു പുളിപിഴിഞ്ഞതും തേങ്ങയും കുറച്ചു വെള്ളവും ,ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. നിലക്കടല മിന്റ് ചട്‌നി റെഡി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button