കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യൻമാരായ ജർമനി ഇത്തവണ പുറത്തായപ്പോൾ ട്രോളുമായി കണ്ണൂർ കളക്ടർ മീര്‍മുഹമ്മദ് അലി രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ ജർമൻ ടീമിന്റെ ഫ്ലക്സുകളൊക്കെ വേഗം നീക്കം ചെയ്യണമെന്നായിരുന്നു കളക്ടറിന്റെ വാക്കുകൾ. പ്ലാസ്റ്റിക് മുക്ത കണ്ണൂർ എന്ന സന്ദേശത്തിന്റെ ഭാഗമായാണ് കളക്ടർ ഇങ്ങനെ പറഞ്ഞത്. ഇപ്പോൾ അര്‍ജന്‍റീനയുടെയും പോര്‍ച്ചുഗലിന്‍റെ പരാജയത്തിന് പിന്നാലെ വീണ്ടും ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
കണ്ണൂരിലെ ഫ്ലക്സ് മാറ്റാനായി ഓടുന്ന രണ്ട് പേര്‍ എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് കുറിപ്പില്‍ മെസിയും ക്രിസ്റ്റ്യാനോയും പിടിവലി കൂടുന്ന ചിത്രവും കളക്ടർ പങ്കുവെച്ചിട്ടുണ്ട്. പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ യാഥാർഥ്യമാകുന്നുവെന്നും കളക്ടർ പങ്കുവെക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് കാണാം;
Post Your Comments