തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഈ ഗള്‍ഫ് രാജ്യം. 11,000 ത്തില്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്.
ഒമാനാണ് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത്. സെയില്‍സ്, വിതരണം എന്നീ മേഖലകളിലായി 11,000 അവസരങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. ഒമാനിലെ 14 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നത് ഈ മേഖലയിലാണ്.
നിര്‍മ്മാണ മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതും സെയില്‍സ് മേഖലയില്‍ തന്നെ. ഷുഹ്‌റ കൗണ്‍സിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. ഫാക്ടറി, വെയര്‍ ഹൗസ് എന്നീ മേഖലകളിലും പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് ഒമാന്‍ അധികൃതര്‍.
Post Your Comments