Gulf

സൗദിയിൽ സ്ത്രീകൾ ഒാടിക്കുന്ന ടാക്‌സിവാഹനങ്ങളിൽ പുരുഷന്മാർക്ക് യാത്ര ചെയ്യാമോ? പൊതുഗതാഗത അതോറിറ്റിയുടെ നിർദേശങ്ങൾ ഇങ്ങനെ

റിയാദ്: സ്ത്രീകൾ ഒാടിക്കുന്ന ടാക്‌സിവാഹനങ്ങളിൽ കുടുംബസമേതം പുരുഷന്മാർക്ക്‌ യാത്രചെയ്യുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി സൗദി പൊതുഗതാഗത അതോറിറ്റി. സ്ത്രീ-പുരുഷ ഭേദമന്യേ ഉപഭോക്താക്കൾക്ക് ടാക്‌സി സേവനം നൽകുന്നതിനായി സ്ത്രീകൾക്ക് കഴിയുമെന്നും അതോറിറ്റി അറിയിച്ചു. വനിതകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചതോടെ നിരവധി പേരാണ് ഈ മേഖലയിൽ തൊഴിൽ തേടിയിരിക്കുന്നത്.

Read Also: സൗദിയിൽ സ്ത്രീകൾക്ക് ലൈസൻസ്; വീട്ടുജോലിക്കാരുടെ കാര്യത്തിൽ തീരുമാനം ഇങ്ങനെ

യൂബർ, കരിം തുടങ്ങിയ ഓൺലൈൻ ടാക്‌സി കമ്പനികളുടെ കീഴിൽ നിരവധി സ്ത്രീകളാണ് ജോലി ആരംഭിച്ചിരിക്കുന്നത്. അതേസമയം, വനിതകൾക്ക് ഡ്രൈവിങിന് അനുമതി നൽകിയത് ടാക്‌സി കമ്പനികളുടെ വരുമാനത്തെ ബാധിക്കില്ലെന്ന് കരിം കമ്പനി സി.ഇ.ഒ. ഡോ. അബ്ദുല്ല ഇല്യാസ് വ്യക്തമാക്കി. കരിം കമ്പനിയുടെ കീഴിൽ പ്രവർത്തിക്കാൻ രണ്ടായിരം വനിതകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button