Gulf

ഖത്തറിൽ താമസിക്കുന്നവർക്ക് നിർദേശങ്ങളുമായി സിവിൽ ഡിഫൻസ്

ഖത്തർ: ഖത്തറിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്. തീപിടിത്തം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സിവിൽ ഡിഫൻസ് നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്യാസ് സിലിണ്ടറുകൾ അലക്ഷ്യമായി ഉപയോഗിക്കരുതെന്നും വീടോ, ഓഫിസോ അടച്ചു പോകുമ്പോൾ ഗ്യാസ് സിലിണ്ടർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഓഫ് ചെയ്തു എന്നും വാതിലുകളും ജനലുകളും അടച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. തീപിടിത്തമൊഴിവാക്കാൻ ഗ്യാസ് സിലിണ്ടറുകൾ, ഇലക്ട്രിക്കൽ വയറുകൾ, എയർ കണ്ടീഷനറുകൾ എന്നിവ ആവശ്യമുള്ളപ്പോൾ അറ്റകുറ്റപ്പണികൾ നടത്തണം. വേനൽക്കാലത്ത് ചുമരിൽ വിള്ളൽ വീഴാതിരിക്കാൻ വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം.

Read Also: ചൂട് കനക്കുന്നു; ഖത്തറിൽ ഉച്ചവിശ്രമ നിയമം നാളെമുതൽ നടപ്പിലാകും

ഗ്യാസ് ചോർച്ച ഉള്ളതായി സംശയം തോന്നിയാൽ വാതിലുകളും ജനലുകളും തുറന്നിടണം. സിലിണ്ടറിനു മുകളിൽ സോപ്പ് പത തേച്ചാൽ ചോർച്ച എവിടെ നിന്നാണെന്ന് കണ്ടെത്താൻ കഴിയും. ഗ്യാസ് ചോർന്നാൽ വൈദ്യുതി ഉപകരണങ്ങളോ സ്വിച്ചുകളോ പ്രവർത്തിപ്പിക്കരുത്. എളുപ്പം തീപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അടുക്കളയിൽ ഉപയോഗിക്കരുത്. എക്സ്ഹോസ്റ്റ് ഫാനുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും തീകെടുത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ അടുക്കളയിൽ സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button