തിരുവനന്തപുരം: കളിക്കളത്തിലെ ജയ പരാജയങ്ങള്‍ക്കപ്പുറം നിലപാടുകളുടെ പേരാണ് അർജന്റീനയെന്ന് മന്ത്രി എം.എം മണി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കളിക്കളത്തിലെ ജയ പരാജയങ്ങൾക്കപ്പുറം നിലപാടുകളുടെ പേരാണ് അര്‍ജന്റീനയെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെങ്ങുമുള്ള അര്‍ജന്റീന ആരാധകരെ നിരാശയിലാക്കി മെസ്സിയും കൂട്ടരും ലോകകപ്പിൽ നിന്ന് പുറത്തായതിന്റെ പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കളിക്കളത്തിലെ ജയ പരാജയങ്ങൾക്കപ്പുറം
നിലപാടുകളുടെ പേരാണ്
അര്‍ജന്റീന …..
പരാജയങ്ങളെ ഊർജ്ജമാക്കി പോരാടിയവരുടെ
പിന്മുറക്കാർ
അര്‍ജന്റീന …
പതറില്ല ഞങ്ങൾ
തളരില്ല ഞങ്ങൾ
നാളെയുടെ സൂര്യനായി
അങ്ങ് ദോഹയിൽ ഉദിച്ചുയരും ഞങ്ങൾ …..
Post Your Comments