തിരുവനന്തപുരം : ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവാക്കളെ ബ്ലാക്ക് മെയില്‍ ചെയ്ത് ബൈക്കും പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും തട്ടിയെടുത്ത ശേഷം യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ പ്രതി ജിനുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ.
എല്‍എല്‍ബി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ജിനുവും ബിടെക് ബിരുദധാരിയ വിഷ്ണുവും എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അഞ്ച് മാസം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്ത് ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ കറങ്ങി. മറ്റൊരു വാഹനം 25,000 രൂപയ്ക്ക് പണയപ്പെടുത്തിയാണ് യാത്രയ്ക്ക് പോയത്. എന്നാൽ കടബധ്യത കൂടിയതോടെ ഹണിട്രാപ്പെന്ന ആശയം ഇരുവരുടെയും മനസില്‍ ഉടലെടുത്തു.
Read also:മത്സ്യത്തിൽ വിഷം ചേർത്താൽ ഇനി കാത്തിരിക്കുന്നത് തടവും പിഴയും
ജിനു തന്റെ ഫേസ് ബുക്ക് സുഹൃത്തായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു. തുടർന്ന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. സുഹൃത്തുമൊത്ത് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ വിഷ്ണുവും തന്റെ പഴയ സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കിയശേഷമാണ് ബ്ലാക്ക് മെയിലിംഗിനിരയാക്കിയത്.
തുടർന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വിളിച്ച ജിനു വിദ്യാര്‍ത്ഥിയുടെ അമ്മയോട് താന്‍ വനിതാ പോലീസാണെന്ന് പറയുകയും. നഗരത്തില്‍ ബൈക്ക് അപകടത്തില്‍ മകന് പരിക്കേറ്റ് ആശുപത്രിയിലാണെന്നും അവന്റെ എ.ടി.എം അക്കൗണ്ടില്‍ പണമുണ്ടോയെന്നും അന്വേഷിച്ചു.
പണം അക്കൗണ്ടിലുണ്ടെന്ന് അറിയിച്ചപ്പോള്‍ എ.ടി.എമ്മിന്റെ പിന്‍നമ്പര്‍ ചോദിച്ചു. എന്നാൽ പിൻനമ്പർ അറിയില്ലെന്ന് അമ്മ പറഞ്ഞു. പദ്ധതി നടക്കാതെ വന്നതോടെ വിദ്യാർത്ഥിയുടെ അരലക്ഷം രൂപയുടെ മൊബൈല്‍ഫോണും ബൈക്കും പിടിച്ചെടുത്ത സംഘം വിദ്യാർത്ഥിയെ ഉപേക്ഷിച്ചു. വിദ്യാർത്ഥി സംഭവം വീട്ടിൽ അറിയിച്ചതോടെയാണ് വീട്ടുകാർ പേട്ട പോലീസിൽ പരാതിനൽകിയത്. തുടർന്ന് ജിനുവിനെയും വിഷ്ണുവിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments