ന്യൂഡല്‍ഹി: കായംകുളത്ത് എട്ടു കോടിയുടെ അസാധു നോട്ട് പിടിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. സംഭവത്തിലെ തീവ്രവാദ ബന്ധമുള്‍പ്പെടെ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ പിഎംഒ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്കി. ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുധീര്‍ കുമാര്‍ സക്സേന സംസ്ഥാന പോലീസ് മേധാവിയോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കേരളം ആദ്യം നല്കിയ റിപ്പോര്‍ട്ട് തള്ളിയാണ് കേന്ദ്ര നടപടി.
എന്നാല്‍ ഒരു മാസമായിട്ടും മറുപടി നല്‍കിയിട്ടില്ലെന്നാണ് സൂചന. 2017 ആഗസ്റ്റ് 19നാണ് മുഹമ്മദ് ഹാരിസ്, അഷറഫ്, പ്രകാശ്, അബ്ദുള്‍ റസീല്‍, മുഹമ്മദ് നൗഷാദ് എന്നിവരെ അസാധു നോട്ടുകളുമായി കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ ഇവര്‍ ഹവാല ഇടപാടുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് പേരെക്കൂടി പിന്നീട് അറസ്റ്റ് ചെയ്തുവെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.
Post Your Comments